Thursday, July 23, 2009

ശനിയാഴ്ചയിലെ മൈലാഞ്ചിയില്‍ വാഴക്കോടനും!

പ്രിയമുള്ള സുഹൃത്തുക്കളേ,

ഏഷ്യാനെറ്റിന്റെ മൈലാഞ്ചി എന്ന മാപ്പിളപ്പാട്ട് പരിപാടിയില്‍ എനിക്ക് പങ്കെടുക്കാന്‍ അവസരം ലഭിച്ച വിവരം അറിഞ്ഞല്ലോ. ഞാന്‍ പങ്കെടുത്ത ആ എപ്പിസോഡ്‌ ഈ വരുന്ന ശനിയാഴ്ച്ച രാത്രി ഇന്ത്യന്‍ സമയം 11.30 ന് ടെലികാസ്റ്റ്‌ ചെയ്യുന്നു.
"മൈലാഞ്ചിയുടെ" ഈ എപ്പിസോഡ്‌ കണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ വന്നു അറിയിക്കുമല്ലോ. ഞാന്‍ കാത്തിരിക്കാം. ഇതു പോലെ വീണു കിട്ടുന്ന സുവര്‍ണ്ണാവസരങ്ങള്‍ നിങ്ങളും ഉപയോഗപ്പെടുത്തുക.
എല്ലാവരും ചെറായി മീറ്റിന്റെ തിരക്കിലായതിനാല്‍ അധികം ഒന്നും പറയുന്നില്ല. മീറ്റിനു എല്ലാ വിധ ആശംസകളും നേര്‍ന്നു കൊണ്ടു നിര്‍ത്തുന്നു.

അപ്പോള്‍ കാണാന്‍ മറക്കില്ലല്ലോ.ശനിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 11.30 നും, യു എ ഇ സമയം രാത്രി 10.00 നും.

സസ്നേഹം,

വാഴക്കോടന്‍.

Saturday, June 20, 2009

കുടമുല്ല ചിരിയുള്ള കുയിലിന്റെ സ്വരമുള്ള...

ഒരു മൈലാഞ്ചി പാട്ടായാലോ?
കേട്ട് നോക്കി അഭിപ്രായം അറിയിക്കുമല്ലോ?

ഇതിന്റെ ഒറിജിനല്‍ ട്രാക്ക് ഇത്തിരി സ്ലോ ആണ്.ശ്രീ. ഉമ്മര്‍ കുട്ടിയും, ബാപ്പു ഇടപ്പാളും, മാര്‍ക്കൊസുമെല്ലാം ഈ ഗാനം ആലപിച്ചിട്ടുണ്ട്. അവരില്‍ നിന്നും വ്യതസ്തമായി ട്രാക്കിന് ഒരു പൊടി സ്പീഡ് കൂടുതലുണ്ട്.
റെക്കോര്‍ഡ്‌ ചെയ്യുമ്പോഴുള്ള പിഴവുകള്‍ ഓരോന്നായി തീര്‍ത്ത്‌ വരുന്നു.
അഭിപ്രായം അറിയിക്കുമല്ലോ...
സസ്നേഹം,
വാഴക്കോടന്‍.


Get this widget Track details eSnips Social DNA

Monday, June 15, 2009

കരയാനും പറയാനും.......ഭക്തി ഗാനം.


സ്നേഹമുള്ള കൂട്ടുകാരെ,

എന്റെ സാഹസം ഇവിടെ ആരംഭിക്കുകയാണ്. കൂടുതല്‍ അവകാശ വാദങ്ങള്‍ ഒന്നും ഇല്ല. സാങ്കേതികത്തികവ് ഒട്ടും ഇല്ലാതെയാണ് ഈ പാട്ട് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. തെറ്റുകളെല്ലാം പൊറുക്കുമല്ലോ. ഇങ്ങനെ പാടിപ്പാടി അങ്ങ് തെളിഞ്ഞാലോ. എന്തായാലും എന്റെ ഈ ശ്രമം ഞാന്‍ തുടങ്ങുകയാണ്. നിങ്ങള്‍ അനുഭവിച്ചു അഭിപ്രായം അറിയിക്കുമല്ലോ...
സസ്നേഹം,
വാഴക്കോടന്‍

Get this widget | Track details | eSnips Social DNA

Saturday, June 13, 2009

ഏഷ്യാനെറ്റിന്‍റെ മൈലാഞ്ചി


സ്നേഹം നിറഞ്ഞ കൂട്ടുകാരെ,
ഏഷ്യാനെറ്റിന്‍റെ മൈലാഞ്ചി എന്ന മാപ്പിളപ്പാട്ട് മത്സര പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം കിട്ടി എന്ന സന്തോഷ വാര്‍ത്ത നിങ്ങളെ അറിയിക്കട്ടെ. എന്റെ പരിമിതമായ കഴിവ് വെച്ചു കൊണ്ട് ഇത്രയും വലിയ ഒരു വേദിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതില്‍ എന്റെ ഹൃദയം നിറഞ്ഞ നന്ദി ഞാന്‍ ഏഷ്യാനെറ്റിന്‍റെ മിഡില്‍ ഈസ്റ്റ്‌ സംരംഭകരോടും "മൈലാഞ്ചിയുടെ നിര്‍മ്മാതാവ്" ശ്രീ രാജേഷിനോടും ഈയവസരത്തില്‍ അറിയിക്കട്ടെ.

ഓടിഷന്‍ റൌണ്ടില്‍ അവസാനത്തേതില്‍ നിന്നും ഒന്നാമനായിട്ടാണ് ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായത്. അതുകൊണ്ട് തന്നെ ആദ്യ റൌണ്ടിന്റെ അപ്പുറം പോകില്ല എന്നുള്ളത് സത്യം തന്നെ. എങ്കിലും ഇത്രവലിയ ഒരു വേദിയില്‍ പാടാന്‍ അവസരം കിട്ടി എന്നതില്‍ തന്നെ ഞാന്‍ വളര വളരെ സന്തോഷവാനാണ്. കിട്ടുന്ന ഒരവസരവും ഉപയോഗിക്കാതെ കളയരുത് എന്നാണു എനിക്ക് എല്ലാവരോടും പറയാനുള്ളത്. അവസരങ്ങള്‍ എപ്പോഴും ഉണ്ടാവില്ല. കിട്ടിയ അവസരം നമ്മള്‍ നല്ലപോലെ വിനിയോഗിക്കുക. എല്ലാ തിരക്കുകളും ഉപേക്ഷിച്ച് ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയ എല്ലാ കലാകാരന്മാര്‍ക്കും എന്റെ വിജയാശംസകള്‍ നേരുന്നു.

ഈ മണലാരണ്യത്തിലെ എളിയ കലാകാരന്മാരെ കണ്ടെത്താന്‍ ഏഷ്യാനെറ്റ് പോലെയുള്ള വലിയ ചാനല്‍ അവസരമൊരുക്കി എന്നത് ഒരു ചെറിയ കാര്യമല്ല. അതിന് അതിന്റെ സംഘാടകരെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. പ്രവാസ ജീവിതത്തിന്‍റെ പ്രാരാബ്ദപ്പെട്ടിയില്‍ ഒളിപ്പിച്ചു വെച്ച കഴിവുകളെ പുറത്തേക്ക് കൊണ്ടുവരാന്‍ സഹായിക്കുന്ന ഈ പരിപാടിക്ക് എന്റെ എല്ലാ വിധ ആശംസകളും അറിയിക്കുന്നു.

ബ്ലോഗില്‍ കുറെ നാളായി പാട്ടു അപ്‌ലോഡ്‌ ചെയ്തിട്ട്. എന്റെ ഈ എളിയ ശ്രമവും തുടരുമെന്നും ഞാന്‍ അറിയിക്കുന്നു. മാപ്പിളപ്പാട്ടിനോട് എനിക്ക് എന്നും വല്ലാത്തൊരു ഇഷ്ടമാണ്. ആ ഒരു ഇഷ്ടംകൊണ്ട് പാടാന്‍ ശ്രമിക്കുന്ന പാട്ടുകളാണ് എന്റെ ഈ ബ്ലോഗില്‍ അപ്‌ലോഡ്‌ ചെയ്യുന്നത്. നിങ്ങളുടെ അനുഗ്രഹങ്ങളും പ്രോത്സാഹനങ്ങളും എന്നും ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു കൊണ്ട്.
സ്നേഹത്തോടെ,
നിങ്ങളുടെ സ്വന്തം,
വാഴക്കോടന്‍.

Wednesday, April 22, 2009

ഹലോ ഹലോ ടെസ്റ്റിങ്ങ് ഹലോ: ട്രയല്‍ റണ്‍


സുഹൃത്തുക്കളേ,
പാടാന്‍ പഠിക്കുകയും,അത് റെക്കോര്ഡ് ചെയ്യാന്‍ പഠിക്കുകയും, അത് ഈ ബ്ലോഗ്ഗില്‍ പിടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു പണി മാത്രമെ ആയുള്ളൂ
ഒക്കെ ഇപ്പൊ ശരിയാക്കിത്തരാട്ടാ!
"എത്ര നാള് കാത്തിരുന്നു ഒന്ന് കാണുവാന്‍"
ഒരു ട്രയല്‍ ഗീതം ശ്രവിച്ചിട്ടു പോകാം!
ഏതായാലും വന്നതല്ലേ!


Get this widget Track details eSnips Social DNA