Thursday, July 23, 2009

ശനിയാഴ്ചയിലെ മൈലാഞ്ചിയില്‍ വാഴക്കോടനും!

പ്രിയമുള്ള സുഹൃത്തുക്കളേ,

ഏഷ്യാനെറ്റിന്റെ മൈലാഞ്ചി എന്ന മാപ്പിളപ്പാട്ട് പരിപാടിയില്‍ എനിക്ക് പങ്കെടുക്കാന്‍ അവസരം ലഭിച്ച വിവരം അറിഞ്ഞല്ലോ. ഞാന്‍ പങ്കെടുത്ത ആ എപ്പിസോഡ്‌ ഈ വരുന്ന ശനിയാഴ്ച്ച രാത്രി ഇന്ത്യന്‍ സമയം 11.30 ന് ടെലികാസ്റ്റ്‌ ചെയ്യുന്നു.
"മൈലാഞ്ചിയുടെ" ഈ എപ്പിസോഡ്‌ കണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇവിടെ വന്നു അറിയിക്കുമല്ലോ. ഞാന്‍ കാത്തിരിക്കാം. ഇതു പോലെ വീണു കിട്ടുന്ന സുവര്‍ണ്ണാവസരങ്ങള്‍ നിങ്ങളും ഉപയോഗപ്പെടുത്തുക.
എല്ലാവരും ചെറായി മീറ്റിന്റെ തിരക്കിലായതിനാല്‍ അധികം ഒന്നും പറയുന്നില്ല. മീറ്റിനു എല്ലാ വിധ ആശംസകളും നേര്‍ന്നു കൊണ്ടു നിര്‍ത്തുന്നു.

അപ്പോള്‍ കാണാന്‍ മറക്കില്ലല്ലോ.ശനിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 11.30 നും, യു എ ഇ സമയം രാത്രി 10.00 നും.

സസ്നേഹം,

വാഴക്കോടന്‍.

28 comments:

വരവൂരാൻ said...

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. കാണുന്നുണ്ട്‌.. ആശംസകൾ

അനില്‍@ബ്ലോഗ് // anil said...

ഓ.കെ വാഴെ.
:)

Faizal Kondotty said...

സൗദി സമയം രാത്രി ഒമ്പതിനും , അല്ലെ ..?
കാണും ഇന്ഷാ അല്ലാഹ് , അത് കഴിഞ്ഞു കാണണം കേട്ടോ :)

ramanika said...

aasamsakal!

ശ്രീ said...

ആശംസകള്‍, മാഷേ

Typist | എഴുത്തുകാരി said...

ആശംസകള്‍.

അരുണ്‍ കരിമുട്ടം said...

അത് കലക്കി വാഴേ. അഭിനന്ദനങ്ങള്‍

Anitha Madhav said...

അഭിനന്തനങ്ങള്‍ വാഴക്കോടന്‍,
തീര്‍ച്ചയായും കാണുകയും,ഇവിടെ വന്ന് അഭിപ്രാ‍യം പറയുകയും ചെയ്യാം.

അപ്പൊ മൈലാഞ്ചിക്കു ശേഷം വീണ്ടും കാണാം....

Anil cheleri kumaran said...

വാഴ.. വാഴ്ക..

ആദര്‍ശ്║Adarsh said...

ആശംസകള്‍..!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഹൃദയം നിറഞ്ഞ ആശംസകള്‍..

ബഷീർ said...

കാണണണമെന്നുണ്ട്. പക്ഷെ റൂമിൽ വിഡ്ഢിപ്പെട്ടിക്ക് വാലില്ലാത്ത കാരണം സാധിക്കില്ല. റെക്കോർഡ് ചെയ്യുന്നുണ്ടാവുമല്ലോ. അത് ബ്ലോഗിൽ അപ് ലോഡ് ചെയ്യുമെന്ന് കരുതട്ടെ

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം !!
കേട്ടുകൊണ്ടിരിക്കുന്നു.

അനില്‍@ബ്ലോഗ് // anil said...

കുറച്ചുകൂടി സിമ്പിളായ പാട്ട് എടുത്താല്‍ മതിയായിരുന്നു.
എന്നാലും നന്നായിട്ടുണ്ട്.
:)

Faizal Kondotty said...

വാഴക്കോടാ...
കണ്ടു ..കണ്ടു . ചൂടോടെ ഒരു കമന്റ്‌ ഇരിക്കട്ടെ ..! നന്നായി ആസ്വദിച്ചു !
..സംകൃത .....

കനല്‍ said...

തന്റെ പാട്ട് കേട്ടടേ...

അക്ഷരസ്പുടത പോരാന്ന് പറഞ്ഞോ ലവര്?
കാസറ്റീന്ന് കേട്ട് പഠിച്ചപ്പോ അക്ഷരസ്ഫുടതയോടെ കേള്‍ക്കണ്ടാരുന്നോ?..
അതെങ്ങനയാ ലവരൊക്കെ ശരതണ്ണാച്ചിക്ക് പഠിക്കുവല്ലേ?
അവര് അവരുടെ കഴിവ് കാണിക്കണ്ടേ ശരതണ്ണാച്ചിയേക്കാള്‍ ഒട്ടും മോശമല്ലാന്ന്?

അല്ലേ പിന്നെ ഈ പ്രിലിമിനറി റൌണ്ടില്‍ തന്നെ...

Basheer Vallikkunnu said...

I came to know little late. if there is any repeat telecast, kindly let me know..

Husnu said...

Dear Vazhakkodan,
I saw the episod. I wonder why you are not promoted to next round. your song was super. Keep it up.
Don't worry better luck next time.

Anitha Madhav said...

മൈലാഞ്ചി കണ്ടിരുന്നു. താങ്കളുടെ പാട്ട് വളരെ നന്നായിരുന്നു.എന്ത് കൊണ്ടാണ് സെലെക്റ്റ്‌ ചെയ്യാതെ പോയത് എന്ന് അറിയുന്നില്ല. ആദ്യ റൌണ്ടില്‍ ലിറിക്സ് തെറ്റിയതിനു പുറത്താക്കിയതില്‍ എനിക്ക് യോജിപ്പില്ല. എങ്കിലും വാഴക്കോടന്‍ ഇനിയും ഉയരങ്ങളില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു.

Sureshkumar Punjhayil said...

Kandirunnu.. Pattum kettu... Adipoli ketto... Ashamskal....!!!

Midhin Mohan said...

better luck next time......
Keep it up......................

mukthaRionism said...

ഇജ്ജാള് കൊള്ളാലൊ പഹയാ...

ജയരാജ്‌മുരുക്കുംപുഴ said...

bestwishes

Sabu Kottotty said...

അപ്പൊ അടുത്ത ശനിയാഴ്‌ച..
ഓക്കേ...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

വാഴക്കോടന്‍ ചേട്ടാ...
ആ പ്രോഗ്രാമിന്റെ ലിങ്ക് ഒന്നു അയച്ചു തരോ?

റിയാസ് (മിഴിനീര്‍ത്തുള്ളി) said...
This comment has been removed by the author.
Unknown said...

pachayaya avatharanathine nandi

Sophia said...

എല്ലാവിധ ആശംസകളും നേരുന്നു...