Saturday, June 13, 2009

ഏഷ്യാനെറ്റിന്‍റെ മൈലാഞ്ചി


സ്നേഹം നിറഞ്ഞ കൂട്ടുകാരെ,
ഏഷ്യാനെറ്റിന്‍റെ മൈലാഞ്ചി എന്ന മാപ്പിളപ്പാട്ട് മത്സര പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം കിട്ടി എന്ന സന്തോഷ വാര്‍ത്ത നിങ്ങളെ അറിയിക്കട്ടെ. എന്റെ പരിമിതമായ കഴിവ് വെച്ചു കൊണ്ട് ഇത്രയും വലിയ ഒരു വേദിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതില്‍ എന്റെ ഹൃദയം നിറഞ്ഞ നന്ദി ഞാന്‍ ഏഷ്യാനെറ്റിന്‍റെ മിഡില്‍ ഈസ്റ്റ്‌ സംരംഭകരോടും "മൈലാഞ്ചിയുടെ നിര്‍മ്മാതാവ്" ശ്രീ രാജേഷിനോടും ഈയവസരത്തില്‍ അറിയിക്കട്ടെ.

ഓടിഷന്‍ റൌണ്ടില്‍ അവസാനത്തേതില്‍ നിന്നും ഒന്നാമനായിട്ടാണ് ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായത്. അതുകൊണ്ട് തന്നെ ആദ്യ റൌണ്ടിന്റെ അപ്പുറം പോകില്ല എന്നുള്ളത് സത്യം തന്നെ. എങ്കിലും ഇത്രവലിയ ഒരു വേദിയില്‍ പാടാന്‍ അവസരം കിട്ടി എന്നതില്‍ തന്നെ ഞാന്‍ വളര വളരെ സന്തോഷവാനാണ്. കിട്ടുന്ന ഒരവസരവും ഉപയോഗിക്കാതെ കളയരുത് എന്നാണു എനിക്ക് എല്ലാവരോടും പറയാനുള്ളത്. അവസരങ്ങള്‍ എപ്പോഴും ഉണ്ടാവില്ല. കിട്ടിയ അവസരം നമ്മള്‍ നല്ലപോലെ വിനിയോഗിക്കുക. എല്ലാ തിരക്കുകളും ഉപേക്ഷിച്ച് ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയ എല്ലാ കലാകാരന്മാര്‍ക്കും എന്റെ വിജയാശംസകള്‍ നേരുന്നു.

ഈ മണലാരണ്യത്തിലെ എളിയ കലാകാരന്മാരെ കണ്ടെത്താന്‍ ഏഷ്യാനെറ്റ് പോലെയുള്ള വലിയ ചാനല്‍ അവസരമൊരുക്കി എന്നത് ഒരു ചെറിയ കാര്യമല്ല. അതിന് അതിന്റെ സംഘാടകരെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. പ്രവാസ ജീവിതത്തിന്‍റെ പ്രാരാബ്ദപ്പെട്ടിയില്‍ ഒളിപ്പിച്ചു വെച്ച കഴിവുകളെ പുറത്തേക്ക് കൊണ്ടുവരാന്‍ സഹായിക്കുന്ന ഈ പരിപാടിക്ക് എന്റെ എല്ലാ വിധ ആശംസകളും അറിയിക്കുന്നു.

ബ്ലോഗില്‍ കുറെ നാളായി പാട്ടു അപ്‌ലോഡ്‌ ചെയ്തിട്ട്. എന്റെ ഈ എളിയ ശ്രമവും തുടരുമെന്നും ഞാന്‍ അറിയിക്കുന്നു. മാപ്പിളപ്പാട്ടിനോട് എനിക്ക് എന്നും വല്ലാത്തൊരു ഇഷ്ടമാണ്. ആ ഒരു ഇഷ്ടംകൊണ്ട് പാടാന്‍ ശ്രമിക്കുന്ന പാട്ടുകളാണ് എന്റെ ഈ ബ്ലോഗില്‍ അപ്‌ലോഡ്‌ ചെയ്യുന്നത്. നിങ്ങളുടെ അനുഗ്രഹങ്ങളും പ്രോത്സാഹനങ്ങളും എന്നും ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു കൊണ്ട്.
സ്നേഹത്തോടെ,
നിങ്ങളുടെ സ്വന്തം,
വാഴക്കോടന്‍.

28 comments:

junaith said...

ബായക്കോടാ അനക്ക് ഞമ്മടെ പെരുത്ത അഭിനന്ദനങ്ങള്‍...

കാസിം തങ്ങള്‍ said...

ആശംസകളും അഭിനന്ദനങ്ങളും.

വാഴക്കോടന്‍ ‍// vazhakodan said...

ജുനൈതിനും കാസിം തങ്ങള്‍ക്കും നന്ദി അറിയിക്കുന്നു. ഒരു അവസരം കിട്ടി. അത് ഉപയോഗപ്പെടുത്തി. അത്രമാത്രം.

വശംവദൻ said...

അഭിനന്ദനങ്ങള്‍ !!

ആർപീയാർ | RPR said...

അപ്പ നിങ്ങ അതിലും കൈ ബെച്ചാ..

SMS വേണേ പറഞ്ഞാ മതീട്ടാ...

:)

ആശംസകൾ

Anitha Madhav said...

വാഴക്കോടന് അഭിനന്ദനങ്ങള്‍, ഈ ഭൂലോകത്തെ ഒരു കൊച്ചു സൂപ്പര്‍ സ്റ്റാറായി വാഴക്കോടന്‍ മാറുകയാണല്ലോ. ഇനിയും കൂടുതല്‍ ഉയരങ്ങളില്‍ വാഴക്കോടന്റെ പേരും പെരുമയും നിലനില്‍ക്കട്ടെ എന്ന് ആശംസിക്കുന്നു.

Arun said...

Congrats, Mr. Vazhakodan.
Keep going...All the best.

Prayan said...

വാഴക്കോടാ എല്ലാ ആശംസകളും നേരുന്നു.ആദ്യറൗണ്ടല്ല അവസാന റൗണ്ടുവരെ നില്‍കാന്‍ ഭാഗ്യമുണ്ടാവട്ടെ...

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

വാഴക്കോടാ,

പ്രാ‍ര്‍ത്ഥനകളും ആശംസകളും..

അനില്‍@ബ്ലോഗ് said...

അഭിനന്ദങ്ങള്‍ , വാഴക്കോടാ.
പാട്ടുകള്‍ പോരട്ടെ.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

അഭിനന്ദനങ്ങൾ :)

കുഞ്ഞീവിത്താടെ റെക്കമന്റ് അല്ലേ ഇതിനു പിന്നിൽ ?

ഞാനും എന്‍റെ ലോകവും said...

എന്‍റെ പേരിലും എന്‍റെ ബ്ലോഗിന്റെ പേരിലും മനം നിറഞ്ഞ ആശംസകള്‍ .
എസ് എം എസ് വേണേല്‍ പറയണേ :-)

ramaniga said...

പല രൌണ്ടുകളും കടന്നു ഫൈനലില്‍ എത്തി വിജയിക്കുമാരകട്ടെ
സംഗതി മിസ്സ്‌ ചെയ്യാതെ നോക്കണേ !
എല്ലാ ഭാവുഗങ്ങളും !

siva // ശിവ said...

ആശംസകളും പ്രാര്‍ഥനകളും...

ശ്രദ്ധേയന്‍ said...

ടീവി കണ്ടിരിക്കലായിരുന്നു
പ്രവാസിയുടെ നേരമ്പോക്ക്‌.ഇനി അതും കാണാന്‍ പറ്റില്ലെല്ലോ പടച്ചോനെ..!! :)

ആദ്യം പാടുന്ന പാട്ട് ഇതായിരിക്കുമല്ലോ..?
"ബദറിലിറങ്ങിയ ഇബലീസ്,
ദാജ്ജാലിന്‍റെ മൊഹബ്ബത്ത്,
ബീരാന്‍ എന്നൊരു ഹാജത്ത്,
മുത്തെ ഖല്ബിന്‍ മുഹബ്ബത്ത്....."

ഇനി കാര്യമായി: ഹൃദ്യമായ അഭിനന്ദനങ്ങള്‍...

ബിനോയ്//Binoy said...

ആഹാ! ദ്‌പ്പളാണല്ലോ കണ്ടത്. ഏഷ്യനെറ്റുകാര്‍ക്ക് അങ്ങനെതന്നെ വേണം :)

ബായക്കോടാ ആശംസകള്‍ :)

ധൃഷ്ടദ്യുമ്നൻ said...

ഞങ്ങളുടെ വാഴക്കോടൻ ജയിച്ചു വരും..ഒന്നല്ല..ഫൈനൽ റൗണ്ട്‌ വരെ പോകും..ആശംശകൽ!!!

വല്യമ്മായി said...

ആശംസകള്‍

വെറുതെ ഒരു ആചാര്യന്‍ said...

വാഴക്കോടാ, വാര്‍ത്ത നേരത്തെ അറിഞ്ഞിരുന്നുവല്ലോ. ആശംസകള്‍ വീണ്ടും

വാഴക്കോടന്‍ ‍// vazhakodan said...

നന്ദി, നന്ദി ഒരായിരം നന്ദി. നിങ്ങളുടെ ഈ സൗഹൃദം തന്നെ എനിക്ക് വളരെ വിലപ്പെട്ടതാണ്‌. ഒരു മത്സരത്തില്‍ പങ്കെടുക്കാന്‍ കിട്ടിയ അവസരം ഉപയോഗപ്പെടുത്തുന്നു എന്ന് മാത്രം. ഒരു രൌണ്ടിലെന്കിലും പാടാന്‍ കഴിഞ്ഞാല്‍ എന്റെ ശ്രമം വിജയിച്ചു. സത്യം.
ഒരിക്കല്‍ക്കൂടി എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

കനല്‍ said...

ജ്ജ് നന്നായി പാടെന്റെ പഹയാ....
ഒന്നാം സമ്മാനവും ആയി അവര് അന്റെ പുറകേ വരൂം.... നീ നോക്കിക്കോ?

ആശംസകള്‍! വിജയത്തിനായി പ്രാര്‍ത്ഥിക്കുന്നു.

ധനേഷ് said...

അഭിനന്ദനങ്ങള്‍..
ഒപ്പം എല്ലാ ഭാവുകങ്ങളും.. :-)

അരുണ്‍ ചുള്ളിക്കല്‍ said...

ബായക്കോടാ ങ്ങള് പോയി ബരീന്‍..ന്നാ അനക്കിരിക്കട്ടെ ഒരു കുതിരപ്പവന്‍...ബാക്കി പാട്ടു കഴിഞ്ഞിറങ്ങീട്ട്..ആശംസകള്‍

Rafeek Wadakanchery said...

എനിക്കും "നന്ദി " വേണം ..
അവസരങ്ങള്‍ ഇനിയും വരും പാട്ടുകാരാ.......

Mohamedkutty മുഹമ്മദുകുട്ടി said...

അല്ലാ ഒരു സംശയം.ഈ പാട്ട് ഇനി കേള്‍ക്കാന്‍ വഴിയില്ലെ?.മറ്റു പാട്ടുകളെല്ലാം ഇവിടെയുണ്ടല്ലോ?"ഏഷ്യാനെറ്റിന്‍റെ മൈലാഞ്ചി" ഇനി എവിടെ കേള്‍ക്കാന്‍ പറ്റും?

aziz said...

good

Shukoor Cheruvadi said...

ഹായ് മാപ്പിളപ്പാട്ടുകളെ സ്നേഹിക്കുന്ന വാഴക്കോടന്‍, പാട്ടുകളെ സ്നേഹിക്കുന്നത് കൊണ്ട് ഞാന്‍ നിങ്ങളെയും സ്നേഹിക്കുന്നു. അത് പോലെ ഞാന്‍ സ്നേഹിക്കുന്ന മാപ്പിളപ്പാട്ട് ലോകത്തെ ഒരു അതി കായനെ പരിചയപ്പെടുക. ഒരിക്കലും താങ്കള്‍ക്കു ഇദ്ദേഹത്തെ ഇഷ്ടപ്പെടാതിരിക്കില്ല. please visit http://shukoorcheruvadi.blogspot.com/2010/04/blog-post_09.html

മിസിരിയ നിസാര്‍ said...

പ്രിയപ്പെട്ട വഴക്കോടനോട്‌,
എനിക്കു ഒരു ഉപകാരം ചെയ്യുമോ,
ഞാനും നിങ്ങളെ പ്പോലെ പാട്ടിനെ ഒരുപാട് ഇഷ്ടപ്പെടുന്നു.
ചെറുതായി പാടുകയും ചെയ്യും,
എനിക്കും നിങ്ങള്‍ പാടി റെക്കോഡ് ചെയ്തധു പോലെ എന്റെ ഒരു പാട്ട് എനിക്കു കരോക്കെയില്‍ റെക്കോര്‍ഡ്‌ ചെയ്യണം.
സോഫ്റ്റ്‌വെയര്‍ ഏതാണ്?
മൈക് പിന്നെ മറ്റു എന്തൊക്കെ സാമഗ്രികള്‍ വേണം?
misriyamohdnisar@gmail.com,
misriyamohdnisar.blogspot.com