Monday, June 15, 2009

കരയാനും പറയാനും.......ഭക്തി ഗാനം.


സ്നേഹമുള്ള കൂട്ടുകാരെ,

എന്റെ സാഹസം ഇവിടെ ആരംഭിക്കുകയാണ്. കൂടുതല്‍ അവകാശ വാദങ്ങള്‍ ഒന്നും ഇല്ല. സാങ്കേതികത്തികവ് ഒട്ടും ഇല്ലാതെയാണ് ഈ പാട്ട് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. തെറ്റുകളെല്ലാം പൊറുക്കുമല്ലോ. ഇങ്ങനെ പാടിപ്പാടി അങ്ങ് തെളിഞ്ഞാലോ. എന്തായാലും എന്റെ ഈ ശ്രമം ഞാന്‍ തുടങ്ങുകയാണ്. നിങ്ങള്‍ അനുഭവിച്ചു അഭിപ്രായം അറിയിക്കുമല്ലോ...
സസ്നേഹം,
വാഴക്കോടന്‍

Get this widget | Track details | eSnips Social DNA

37 comments:

ജിജ സുബ്രഹ്മണ്യൻ said...

ഹോ എനിക്കിഷ്ടമുള്ള ഒരു പാട്ട് !!നന്നായിട്ടുണ്ട്

http://malayalamsongslyrics.com/ml/node/add/lyric ഇവിടെ അംഗമാകൂ.പാട്ടുകൾ ഇട്ട് സഹായിക്കൂ !

ചെത്തുകാരന്‍ said...

വാഴക്കോടാ, നല്ല ശബ്ദം. ആ പാട്ടിന്റെ മൂഡ്‌-ഉം നന്നായി വന്നിട്ടുണ്ട്. Keep it up!!

വാഴക്കോടന്‍ ‍// vazhakodan said...

കാന്താരിക്കുട്ടീ, എനിക്കാ ഗ്രൂപ്പില്‍ ചേരാന്‍ താല്പര്യമുണ്ട്. ദയവായി കൂടുതല്‍ വിവരങ്ങള്‍ മെയില്‍ ചെയ്യാമോ? ലിങ്ക് ഒപ്പെന്‍ ആകുന്നില്ല. ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. ഇടയ്ക്ക് പാട്ടുകള്‍ ഇടണം എന്ന് കരുതുന്നു.

ചെത്തുകാരാ അഭിപ്രായത്തിന് നന്ദി.

..ഇനിയും വരുമല്ലോ

ജിജ സുബ്രഹ്മണ്യൻ said...

വാഴക്കോടൻ മാഷേ.ഞാൻ മെയിൽ അയച്ചിട്ടുണ്ട് ട്ടോ

ഞാന്‍ ആചാര്യന്‍ said...

പാട്ടു കേട്ടു വാഴക്കോടാ, വളരെ നന്നായിട്ടുണ്ട്...

കാപ്പിലാന്‍ said...

വാഴേ , അടിപൊളി പാട്ടാണല്ലോ , കരയാനും പറയാനും . നല്ല ഫീലിംഗ് .സാങ്കേതിക വശങ്ങള്‍ ഒന്നും എനിക്കും പിടിയില്ല . അഭിനന്ദങ്ങള്‍ . എന്തായി മൈലാഞ്ചി പ്രോഗ്രാം .പോസ്റ്റ്‌ വായിച്ചിരുന്നു .

അരുണ്‍ കായംകുളം said...

കരയാനും പറയാനും..
നന്നായിരിക്കുന്നു

Anitha Madhav said...

വാഴക്കോടന്‍,
വളരെ മനോഹരമായിരിക്കുന്നു. വളരെ വ്യത്യസ്തമായ ശബ്ദം.നല്ല ഫീല്‍ ഉണ്ട്. പാട്ട് ഒരുപാട് ഇഷ്ടമായി..
അഭിനന്ദനങ്ങള്‍...

പ്രയാണ്‍ said...

നന്നായിട്ടുണ്ട് വാഴക്കോടാ......ആശംസകള്‍. അബുദാബിയില്‍ ചന്ദ്രതാര എന്ന ഒരു ഗ്രൂപ്പുണ്ടായിരുന്നില്ലെ മാപ്പിളപ്പാട്ടുകള്‍ അവതരിപ്പിക്കുന്ന.....

Arun said...

ഹെഡ്ഫോണ്‍ വെച്ച് കേള്‍ക്കാന്‍ സൂപ്പര്‍ പെര്ഫെക്ഷനാ വാഴക്കോടാ. വളരെ നന്നായിട്ടുണ്ട്. ആശംസകള്‍..

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായം അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
പാട്ട് ഈ വിധം റിക്കാര്‍ഡ്‌ ചെയ്യാന്‍ തന്നെ ഭയങ്കര ബുദ്ധിമുട്ടാ,കാരണം തൊട്ടടുത്ത്‌ അറബികളുടെ വില്ലകളാ. എന്നാണാവോ അവര്‍ ശബ്ദ മലിനീകരണത്തിന് കേസ് കൊടുക്കുന്നത്. അവര്‍ക്കെന്തു മാപ്പിളപ്പാട്ട് :)
മൈലാഞ്ചി വിശേഷം ടിവിയില്‍ കാണാം. ഞാനായിട്ട് രസം കളയുന്നില്ല :)

ramanika said...

kettu kollam!

നജൂസ്‌ said...

നന്നായി പാടി. തുടരുക.

കരീം മാഷ്‌ said...

നന്നായിരിക്കുന്നു.
ആശംസകള്‍
മൈലാഞ്ചിയില്‍ പങ്കെടുക്കുന്നുണ്ടോ?

വാഴക്കോടന്‍ ‍// vazhakodan said...

നജൂസിനെയും, കരീം മാഷിനെയും കണ്ടത്തില്‍ വളരെ സന്തോഷം. അഭിപ്രായം അറിയിച്ചതില്‍ നന്ദി അറിയിക്കുന്നു. RAMANIGA എന്റെ നന്ദി.
പാട്ട് പഠിച്ചിട്ടോന്നുമില്ല,ഇഷ്ടം കൊണ്ട് കേട്ട് പഠിച്ചു പാടുന്നതാണ്. ഇനിയും നന്നായി പാടാന്‍ ശ്രമിക്കുന്നുണ്ട്. Asianetന്റെ മൈലാഞ്ചിയില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്.

ചാണക്യന്‍ said...

വാഴക്കോടാ,
നന്നായി പാടിയിരിക്കുന്നു...അഭിനന്ദനങ്ങള്‍...

ഓടോ: ആ അറബികളെ പോവാന്‍ പറയ്..
അടിച്ച് പൊളിച്ച് പാടെന്നേയ്....എന്നിട്ട് വരുന്നത് സ്വയം അനുഭവിച്ചോ:):):)

അനില്‍@ബ്ലോഗ് // anil said...

ബായക്കോടാ,
കലക്കന്‍.
തുടരെ തുടരെ പോരട്ടെ.
ആശംസകള്‍ പിടിച്ചോ.

പകല്‍കിനാവന്‍ | daYdreaMer said...

ഖല്‍ബിനുള്ളില്‍ മുഴങ്ങുന്നു പിന്നെയും .. നീയല്ലാതാരുമില്ലെനിക്ക്..

Junaiths said...

ബായക്കോടാ ഗോടു ഗൈ..നന്നായിട്ടുണ്ട്..ഒരുപാടിഷ്ടായി..
ഇനിയും മുന്നോട്ട് മുന്നോട്ട്..

പാമരന്‍ said...

khalakhi!

വാഴക്കോടന്‍ ‍// vazhakodan said...

അനുഗ്രഹങ്ങള്‍ക്കും അഭിപ്രായത്തിനും നന്ദി. എന്തായാലും തുടങ്ങി വെച്ചു ഇനി പാടി ശരിയാക്കിയിട്ടേ പിന്‍മാറൂ...സഹിക്കാനും അഭിപ്രായങ്ങള്‍ പറയാനും നിങ്ങള്‍ ഒപ്പം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ.....

ശ്രദ്ധേയന്‍ | shradheyan said...

'സംഗതി' ഏറ്റു വാഴക്കോടാ....

വശംവദൻ said...

പാട്ട്‌ വളരെ നന്നായിട്ടുണ്ട്‌. അടിപൊളി.

ഹരീഷ് തൊടുപുഴ said...

വാഴേ.........

എത്രത്തോളം അഭിനന്ദിച്ചാലാണ് എന്റെ മനംനിറയുക എന്നെനിക്കറിയില്ല...

നല്ല ടൈമിങ്ങും, നല്ല ശബ്ദവും..


ഈ പാട്ടിന്റെ ഒറിജിനല്‍ എനിക്കു മെയില്‍ ചെയ്യണം. ഏഷ്യാനെറ്റിലെ പരിപാടിയുടെ സമയം ഒന്നെന്നെ അറിയിക്കണേ. ദുബായ് കത്ത് പാട്ട് പാടണം.

പിന്നെ, ആ അറബിപുണ്യവാളന്‍ മാരോട് പോവാന്‍ പറയ്, പാട്ടു പാടി തര്‍ക്കങ്ങനെ...

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ അറിയിച്ച ശ്രദ്ധേയനും വശംവദനും നന്ദി അറിയിക്കുന്നു. ഹരീഷ് ഭായ്, പാട്ടുകള്‍ ഇനിയും പാടാന്‍ ശ്രമിക്കാം. കരോക്കെകള്‍ വെച്ചാണ് ഇപ്പോള്‍ പാടുന്നത്. അതിലെ പാട്ടിന്റെ സ്കെയിലും പിച്ചുമൊക്കെ പ്രശ്നമാവാരുണ്ട്. ഒരു അട്ജസ്റ്മെന്റില്‍ തട്ടിവിടുന്നതാ. ഇനിയും ഈ വഴി വരുമല്ലോ.
സസ്നേഹം
വാഴക്കോടന്‍

Typist | എഴുത്തുകാരി said...

ഞാനിപ്പഴാ ഇവിടെ എത്തിയതു്. പാട്ടു കേട്ടു.ഇഷ്ടായി. ഇനിയുമിനിയും പാടൂ. ഏഷ്യാനെറ്റിലെ സമയവും ദിവസവും ഒന്നറിയിക്ക്വോ?

റഷീദ് .ബഹ്‌റൈന്‍ said...

നല്ല ശബ്ദം , തിരഞ്ഞെടുത്ത ഗാനവും സൂപ്പര്‍, എനിക്ക് ഇഷ്ടപ്പെട്ട ,എന്നല്ല, മാപ്പിള പാട്ടിനെ അതിന്റേതായ രീതിയില്‍ ,അര്‍ത്ഥത്തില്‍ ആസ്വദിക്കുന്നവര്ക് ഇഷ്ടപ്പെടുന്ന ഗാനം, വാഴകോടാ , ശബ്ദത്തിന് ചെറിയ പതര്ച്ചയുണ്ടെന്നു തോന്നുന്നു, എന്തായാലും തരക്കേടില്ല, കീപ്‌ ഇറ്റ്‌ അപ്പ്‌ , ഇനിയും തുടരുന്ക, ഓള്‍ ദി ബെസ്റ്റ്
സ്നേഹപൂര്‍വ്വം
യെസീദ്‌ ബഹറിന്‍
NB: കണ്ട കൂടുകാരെയെല്ലാം , ബലിയാടാക്കി , നര്‍മ്മസ് ബ്ലോഗ്‌ എഴുതിയാല്‍ .അവന്മ്മാര്‍ പുറത്തു , തായമ്പക കൊട്ടി പഠിക്കും

Areekkodan | അരീക്കോടന്‍ said...

വാഴക്കോടാ...അടിപൊളി

lakshmy said...

ക്ലാപ്പ്.. ക്ലാപ്പ്.. ക്ലാപ്പ് ..ക്ലാപ്പ്
ഈ പാട്ടിനു തരാൻ ഒരു കൈ മതിയാവില്ല, ഒരുപാട് കൈകൾ വേണം :)
വളരേഇഷ്ടപ്പെട്ടു ഈ പാട്ട്. ഇത്ര നന്നായി പാടുന്ന ആളായിട്ടാണോ ഇതു വരെ പാടി പോസ്റ്റ് ചെയ്യാതിരുന്നത് [മുൻപൊന്നും കേട്ടതായി ഓർക്കുന്നില്ല] ഇനിയിപ്പൊ നിറുത്താതെ പോസ്റ്റണം കെട്ടോ :))

വാഴക്കോടന്‍ ‍// vazhakodan said...

എഴുത്തുകാരി ചേച്ചീ...വന്നതിലും അഭിപ്രായം പറഞ്ഞതിലും നന്ദി.ഏഷ്യാനെറ്റില്‍ വരുന്ന സമയം ഞാന്‍ അറിയിക്കാം.

യസീദെ, ഇത് ചുമ്മാ റൂമിലിരുന്നു പാടി റെക്കോര്‍ഡ്‌ ചെയ്തതാ. പിന്നെ കരോക്കെയുടെ സ്കയിലില്‍ പാടാന്‍ ശ്രമിക്കുംബോലുള്ള പ്രശ്നംങള്‍ ഉണ്ട്. പാടിപ്പാടി ശരിയാകും. അഭിപ്രായം തുടര്‍ന്നും പറയണം. പിന്നെ കൂട്ടുകാരാണ് എന്റെ വിജയത്തിന് പിന്നില്‍. രഫീക്കാണ് എന്നെ ഈ ബൂലോകത്തിലേക്ക് കൊണ്ടുവന്നത്. ഇതൊക്കെ നിസ്സാര താങ്ങലുകലല്ലേ :)

അരീക്കോടന്‍ മാഷേ..കോഴിക്കോട് എത്തിയോ? ഇനിയും വരുമല്ലോ.

ലക്ഷ്മി ചേച്ചി..ഭയങ്കര സന്തോഷത്തിലാണല്ലോ. പാട്ട് ഇഷ്ടമായതില്‍ എനിക്കും സന്തോഷം. ഇടയ്ക്ക് ഞാന്‍ പാട്ടുകളും പോസ്റ്റ് ചെയ്യാം. അഭിപ്രായം അറിയിക്കുമല്ലോ.
എല്ലാവര്ക്കും ഒരിക്കല്‍ കൂടി എന്റെ ഹൃദയം നിറഞ്ഞ നന്ദി.

വശംവദൻ said...

വാഴക്കോടൻ മാഷേ..

“കണ്ണീരിൽ മുങ്ങി ഞാൻ കൈകൾ നീട്ടുന്നു പെരിയോനെ…“
എന്ന പാട്ട് ഒന്ന് പാടാമോ?

മാഷിന്റെ ശബ്ദത്തിൽ നന്നായിരിക്കുമെന്ന് തോന്നുന്നു.

ഞാന്‍ ആചാര്യന്‍ said...
This comment has been removed by the author.
Mohamedkutty മുഹമ്മദുകുട്ടി said...

എന്നെപ്പോലെ ഒരാവറേജ് ആസ്വാദകന്നു ഈ പാട്ട് ഒരിജിനലില്‍ നിന്നു വിത്യസ്തമായി ഒന്നും തോന്നുന്നില്ല,ആയതിനാല്‍ നന്നായി കേട്ടിരുന്നു.ഇനിയും പാടുക.ഭാവുകങ്ങള്‍!

ശ്രീ said...

വളരെ ഇഷ്ടമുള്ള ഒരു പാട്ടാണ് ഇത്.

നന്ദി, മാഷേ

അന്വേഷകന്‍ said...

ഈ പാട്ട് പണ്ട് മുതലേ ഇഷ്ടമായിരുന്നു.. വളരെ മനോഹരമായി പാടിയിരിക്കുന്നു.. അഭിനന്ദനങ്ങള്‍..

Rasheed hamza said...

dear , after a long time ,once again i heard ur song ,a sort of nice feeling crept into me - vazhkod, koonamoochi, siraj , MKM , kuripuzha all , can u do me a favour . can u post the song - manideepame - craving to hear that from ur depths .
always with love

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഓര്‍ഗസ്ട്ര കുറച്ചു കൂടി നന്നാക്കുക..